ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷം കടന്നു. 7982822 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ലോകത്താകെ 435166 പേർ മരണപെട്ടപ്പോൾ 4103984 പേർക്കാണ് രോഗമുക്തി നേടിയത്. അമേരിക്കയിലും ബ്രസീലിലും രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19223 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17000 ലധികം പുതിയ രോഗികളാണ് അമേരിക്കയിലുള്ളത്. ബ്രസീലിൽ 598 പേരും അമേരിക്കയിൽ 326 പേരും മരണപെട്ടു.
രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ നാലാമതാണ്. അമേരിക്കയിൽ 2,162,054 ആളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ബ്രസീലിൽ 867882 പേർക്കും റഷ്യയിൽ 528964 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ യൂറോപ്പിൽ കൊവിഡ് വ്യാപനത്തിൻ്റെ തോത് കുറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ117853 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഏറ്റവും കൂടുതൽ ആളുകൾ മരണപെട്ടത് അമേരിക്കയിലാണ്. ബ്രസീലിൽ 43389 ആളുകളും യുകെയിൽ 41698 പേരുമാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇന്ത്യയിൽ ഒമ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരണപെട്ടത്.
Content Highlights; covid 19 possitive cases in to 80 lakh in around world