കോവിഡ് മഹാമാരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതജ്ഞലി. പതജ്ഞലി സഹസ്ഥാപകനും സിഇഒയുമായ ആചാര്യ ബാൽകൃഷ്ണയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മരുന്ന് നൂറ് കണക്കിന് കൊവിഡ് രോഗികളിൽ പരീക്ഷിച്ചുവെന്നും 100 ശതമാനവും അനുകൂല ഫലമാണ് ലഭിച്ചതെന്നും ബാൽകൃഷ്ണ അറിയിച്ചു. ഈ വാക്സിൻ ഉപയോഗിച്ച് അഞ്ച് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ കൊവിഡ് ഭേദമാക്കാൻ സാധിക്കുമെന്നും ബാൽകൃഷ്ണ വ്യക്തമാക്കി.
കൊവിഡ് മഹാമാരി പെട്ടിപുറപെട്ടതിന് ശേഷം ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ഒരു സംഘം ശാസ്ത്രജ്ഞരെ നിയമിച്ചതായും, ഈ വൈറസ് ശരീരത്തിൽ വ്യാപിക്കുന്നതിന് തടയാൻ കഴിയുന്ന സംയുക്തങ്ങൾ കണ്ടെത്തിയതായും, ഇത് നൂറ് കണക്കിന് കൊവിഡ് രോഗികളിൽ നടത്തിയ കേസ് സ്റ്റഡിയിൽ നൂറ് ശതമാനവും അനുകൂല ഫലമാണ് ലഭിച്ചതെന്നും ബാൽകൃഷ്ണ അവകാശപെട്ടു.
ബാൽകൃഷ്ണയും ബാബ രാംദേവുമാണ് പതജ്ഞലിയുടെ സ്ഥാപകൻ. ആയുർവേദത്തിലൂടെ കൊവിഡ് ചികിത്സ സാധ്യമാക്കാൻ സാധിക്കുമെന്നും കമ്പനി ഇപ്പോൾ നിയന്ത്രിത മരുന്ന് പരീക്ഷണങ്ങൾ നടത്തുന്നതായും ഒരാഴ്ചക്കുള്ളിൽ തെളിവുകൾ പുറത്ത് വിടുമെന്നും പതഞ്ജലി സിഇഒ അഭിപ്രായപെട്ടു. കോറോണിൻ എന്ന പേരിലാണ് പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്ന് പുറത്തിറങ്ങുന്നത് എന്നാണ് സൂചന.
Content Highlights; pathanjali ceo balkrishna claims ayurveda can cure for covid