കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

tamilnadu cm anounce complete lockdown in four districts

കൊവിഡ് വ്യാപനത്തിൻ്റ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിലും സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. വൈറസ് ബാധ അതി തീവ്രമായി ബാധിച്ച ചെന്നൈ അടക്കമുള്ള അതി തീവ്ര മേഖലകൾ അടച്ചിടണമെന്ന് വിദഗ്ദ സമിതി സർക്കാരിനോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നടപടി. ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, എന്നീ ജില്ലകളിലാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്.ആവശ്യ സർവീസുകൾക്ക് മാത്രമേ അനുമതി ഉണ്ടാവുകയുള്ളു. ജീൺ 19 മുതൽ 30 വരെയാണ് സമ്പൂർണ ലോക്ക്ഡൌൺ നടപ്പാക്കുന്നത്.

റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉൾപ്പടെ ആറ് മേഖലകളിൽ നിയന്ത്രണം ശക്തമാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം ചർച്ച ചെയ്ത ശേഷമാണ് നാല് ജില്ലകളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ 44000 ത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 32000 ത്തോളം ആളുകളും ചെന്നൈയിലാണ്. തമിഴ്നാട് സെക്രട്ടറിയേറ്റിൽ 56 ജീവനക്കാരക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു.

Content Highlights; tamilnadu cm anounce complete lockdown in four districts