ബീജിങ്ങിൽ സ്ഥിതി ഗുരുതരം;അഞ്ച് ദിവസത്തിനിടെ 106 പേർക്ക് കൊവിഡ് സഥിരീകരിച്ചു

Beijing Covid-19 cases reach 106, mass testing of nearly 90,000 people underway

ചൈനയിലെ മുന്നു കോടിയിലേറ ജനസാന്ദ്രതയുള്ള ബീജിങ് നഗരത്തിലെ സ്ഥിതി ഗുരുതരമാണെന്ന് നഗരസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ ബീജിങ്ങിൽ പുതിയതായി 106 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നഗരത്തിലെ പ്രധാന മത്സ്യ,മാംസ മാർക്കറ്റുകൾ രോഗ വ്യാപനത്തെ തുടർന്ന് അടച്ചിരുന്നു. ബീജിങ്ങിൽ രോഗം പടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നിരിക്കുകയാണ്. യുഎസ്സിലെ 22 ലക്ഷത്തിലധികം ആളുകൾക്കാണ് ബൊവിഡ് ബാധിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയിൽ 20313 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 24 മണിക്കുറിനിടയിൽ 23674 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം ബ്രസീലിൽ ഒമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്താകെ മരണം നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകളാണ് ഇതിനോടകം മരണപെട്ടത്.

Content Highlights; Beijing Covid-19 cases reach 106, mass testing of nearly 90,000 people underway