രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാന മന്ത്രി വിളിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് അവകാശമില്ല. ഇന്നലെ രാത്രിയാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു.
കേരളത്തെ സംസാരിക്കാൻ അനുവദിക്കാത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം രേഖപെടുത്തി. എല്ലാ മുഖ്യമന്തിമാർക്കും പറയാൻ അവസരം നൽകണമെന്നും എല്ലാവരെയും ഒരുമിച്ചു വിളിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.ഇന്ന് വൈകിട്ട് മൂന്നിനാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്തി കൂടിക്കാഴ്ച നടത്തുന്നത്. രണ്ട് ഘട്ടമായിട്ടാണ് കൂടിക്കാഴ്ച. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളറിലേയും 21 മുഖ്യമന്ത്രിമാരുമായി ഇന്നും, നാളെ 15 മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഏഴ് സംസ്ഥാനങ്ങൾക്കാണ് ഇന്ന് പ്രധാന മന്ത്രിയുമായി സംസാരിക്കാൻ അവസരം നൽകിയിരിക്കുന്നത് എന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പഞ്ചാബ്, ത്രിപുര, ഗോവ, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയവക്കാണ് ഇന്ന് കൂടിക്കാഴ്ച നടത്താനുള്ള അവസരം. മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, കര്‍ണാടക എന്നിവയ്ക്ക് നാളെയും അവസരം നല്‍കും
Content Highlights; kerala will not give the chance to speak in prime minister meeting