22 ഫുഡ്ബോൾ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിൽ ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഒരുങ്ങുന്നു

World's Largest COVID Facility In Delhi, The Size Of 22 Football Fields

ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഡൽഹിയിൽ ഒരുങ്ങുന്നു. ദക്ഷിണ ഡൽഹിയിലെ രാധാ സൊവാമി സ്പിരിച്വൽ സെൻ്ററാണ് കൊവിഡ് കെയർ സെൻ്ററാക്കി മാറ്റുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാരിൻ്റെ പുതിയ നടപടി.

10,000 ബെഡ്ഡുകളാണ് ഇവിടെ ഒരുക്കുന്നത്. സാനിറ്റെെസ് ചെയ്യേണ്ടാത്തതും പുനഃരുപയോഗം ചെയ്യാൻ പറ്റുന്ന കാർഡ്ബോർഡ് ബെഡ്ഡുകളാണ് ഒരുക്കുന്നത്. കാർഡ്ബോർഡിൽ 24 മണിക്കൂറിലധികം കൊറോണ വൈറസ്സിന് നിലനിൽക്കാൻ കഴിയില്ല. ബെഡ്ഡുകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് ധവാൻ ബോക്സ് ഷീറ്റ്സ് കണ്ടെയ്നേർസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. 

500 ബെഡ്ഡുകൾ വീതമുള്ള 20 മിനി ഹോസ്പിറ്റലുകൾ പോലെയാണ് ഈ കൊവിഡ് ചികിത്സാകേന്ദ്രം പ്രവർത്തിക്കുക. 10 ശതമാനം ബെഡ്ഡുകളിൽ ഓക്സിജൻ സപ്ലേ ഉണ്ടാവും. പക്ഷെ വെൻ്റിലേറ്ററുകൾ ഉണ്ടാവില്ല. രണ്ട് ഷിഫ്റ്റുകളിലായി 400 ഡോക്ടർമാർ ചികിത്സിക്കും. സെെന്യത്തിൻ്റേയും അർദ്ധസെെനീക വിഭാഗത്തിൻ്റേയും സേവനം ഉണ്ടായിരിക്കും. ഡൽഹിയിൽ ഇതുവരെ 44,688 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

content highlights: World’s Largest COVID Facility In Delhi, The Size Of 22 Football Fields