ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാർഡിൽ ഉപേക്ഷിച്ചു

Chennai's Stanley Hospital probes viral photo, denies body left in ward for 8 hrs

ചെന്നൈ നഗരത്തിലെ സർക്കാർ ആശുപത്രിയായ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാർഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുപ്പതിലധികം രോഗികളുള്ള വാർഡിലാണ് സുരക്ഷാ മുൻകരുതൽ പോലും പാലിക്കാതെ എട്ട് മണിക്കൂറിലധികം മൃതദേഹം ഉപേക്ഷിച്ചത്. സംഭവത്തിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് അന്വോഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ചെന്നൈ സ്വദേശിയായ 54 കാരൻ മരണപെട്ടത്. പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം വാർഡിൽ നിന്നും മാറ്റാനായി എട്ട് മണിക്കൂറിലധികം സമയമാണ് എടുത്തത്.

രോഗബാധ തടയാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് ആരേഗ്യ വകുപ്പിൻെ നിർദേശം, എന്നാൽ ഇത് പാലിക്കാതെ മൃതദേഹം കറുത്ത പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് രോഗികൾക്കിടയിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനായി മെഡിക്കൽ ഓഫീസറുടെ ഉത്തരവെത്തിയത്. സംഭവം ഏറെ വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിൽ വാർഡിലെ രോഗികളിൽ ഒരാൾ പകർത്തിയ ചിത്രമാണതെന്നും സുരക്ഷ കൃമീകരണങ്ങൾ കൃത്യമായി പാലിച്ചിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. രോഗികളുടെയും മൃതദേഹത്തിനുമിടയിൽ ഒരു സ്ക്രീൻ വച്ച് വേർതിരിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ചിത്രത്തിൽ ഇതൊന്നും കാണാനില്ല. സ്ക്രീൻ മാറ്റി മോർച്ചറിയിലേക്ക് മാറ്റുന്ന സമയത്തെടുത്ത ചിത്രമാകാം എന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. വാർഡിലുള്ളവർ ഡോക്ടർമാരുടെ വിശദീകരണം തള്ളികളയുകയാണ്. സംഭവത്തിൽ ആശുപത്രി അധികൃതരിൽ നിന്നും റിപ്പോർട്ട് തേടിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിദഗ്ധ സമിതിയും പരിശോധന ആരംഭിച്ചിട്ടുണ്ട്.

Content Highlights; Chennai’s Stanley Hospital probes viral photo, denies body left in ward for 8 hrs