കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു. പടിയൂർ സ്വദേശി സുനിൽകുമാറാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യൂമോണിയ ഉൾപ്പടെയുള്ള അസുഖങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്നലെ വെെകിട്ടോട് കൂടി സ്ഥിതി വഷളാകുകയായിരുന്നു.
മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറൻ്റീനിൽ പോകുയും ചെയ്തിരുന്നു. സുനിൽകുമാറിന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
content highlights: One more covid death in Kerala