കൊവിഡ് വ്യാപനം സിനിമ മേഖലയേയും രൂക്ഷമായ ബാധിച്ചതിനെ തുടർന്ന് രാജ്യത്ത് ഒറ്റ സ്ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടുത്തുടങ്ങി. മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയേറ്ററുകളാണ് സാമ്പത്തിക പ്രതിസന്ധിമൂലം പൂട്ടുന്നത്. രാജ്യത്തുള്ള 6,327 ഒറ്റ സ്ക്രീൻ തിയേറ്ററുകളിൽ 50 ശതമാനവും പൂട്ടുമെന്നാണ് സൂചന.
ചെന്നൈയിലെ പ്രധാന തിയേറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഈ മാസം ആദ്യം തന്നെ അറിയിച്ചിരുന്നു. കേരളം ഉൾപ്പടെ തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മിക്ക തിയേറ്ററുകളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം, വെെദ്യുതി ചെലവ് ഉൾപ്പടെ ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും പ്രതിമാസം വേണ്ടിവരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.
content highlights: Virus brings the curtains down on single-screen theatres