ഇന്ത്യ-ചൈന സംഘര്‍ഷം: പരിക്കേറ്റ 76 സൈനികരുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി അതികൃതര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ പരിക്കേറ്റ 76 സൈനികരുടെയും ആരോഗ്യ നില മെച്ചപ്പെടുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരുടെ അവസ്ഥ ഗുരുതരമല്ലെന്നും എല്ലാവര്‍ക്കും വൈകാതെ തന്നെ തിരികെ ജോലിയില്‍ പ്രവേശിക്കാനാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ കമാന്‍ഡറുള്‍പ്പെടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

പരിക്കേറ്റ് ലഡാക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 സൈനികര്‍ 15 ദിവസത്തിനുള്ളില്‍ തിരികെയെത്തും. വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്ന മറ്റ് 56 സൈനികര്‍ ഒരാഴ്ച്ചക്കുള്ളില്‍ ജോലിയില്‍ പ്വേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ചൈന സമാന്ത്ര അതിര്‍ത്തിയില്‍ പ്രകോപനമൊന്നും കൂടാതെ നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആക്രമിക്കപ്പെട്ടത് ഇരുമ്പ് വടികളും കല്ലുകളുമുപയോഗിച്ചായിരുന്നു. തോക്ക് ഉപയോഗിച്ചുള്ള പരിക്ക് ആര്‍ക്കും ഏറ്റിട്ടില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ആക്രമണത്തില്‍ ചൈനയിലെ പരിക്കേറ്റ സൈനികരുടെ കണക്ക് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഏകദേശം 45ഓളം സൈനികര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

Content Highlight: 76 Soldiers back to strength after India-China border attack