തിരുവനന്തപുരം: അങ്കനവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് നടന് ശ്രീനിവാസനെതിരെ കേസെടുത്തു. സാംസ്കാരിക കേരളത്തിന്റെ രീതിക്ക് യോജിക്കാത്ത പരാമര്‍ശങ്ങളാണ് നടന് നടത്തിയതെന്നായിരുന്നു വനിതാ കമ്മീഷന്റെ കണ്ടെത്തല്‍. ശ്രീനിവാസന് പരാമര്‍ശം പിന്‍വലിക്കണമെന്ന് കമ്മീഷന് അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.
വിവരവും വിദ്യാഭ്യസവുമില്ലാത്ത അധ്യാപകരാണ് കേരളത്തില്‍ അങ്കനവാടികളില്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്നായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന. ജപ്പാനില്‍ സൈക്കോളജിയും സൈക്കാട്രിയും കഴിഞ്ഞ അധ്യാപകരാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതെന്നും ശ്രീനിവാസന് പറഞ്ഞു.
അധ്യാപകര്‍ അങ്ങനെയായല്‍ നമ്മുടെ കുട്ടികളുടെ നിലവാരവും അത്രതന്നെയായിരിക്കുമെന്നും ശ്രീനിവാസന് കുറ്റപ്പെടുത്തിയിരുന്നു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീനിവാസന് ഇത്തരം മോശം പ്രസ്താവന നടത്തിയത്.
Content Highlight: Woman Commission filed case against actor Sreenivasan on criticize nursery teachers