നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ

nris can consider as migrated labour says kerala government

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാകില്ലെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഉത്തരവിറക്കിയത്.

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി അവർക്ക് നൽകുന്ന സൌജന്യ യാത്രയും ക്വാറൻ്റൈൻ സൌകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാംനാട്ടിലെത്തുന്ന പ്രവാസികൾക്കു കൂടി നൽകാനുള്ള സാധ്യത പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയാണ് സർക്കാരിനോട് ആവശ്യപെട്ടത്. ഇതിനു മറുപടിയായാണ് സർക്കാർ പ്രവാസികൾക്ക് ആനുകൂല്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

Content Highlights; nris can consider as migrated labour says kerala government