ദില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറച്ച് കേന്ദ്ര സർക്കാർ

MHA committee recommends reduction of Covid treatment costs in pvt hospitals in Delhi

ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്കിൽ കേന്ദ്ര ഇടപെടൽ. ചികിത്സാ നിരക്ക് തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സർക്കാർ നിയോഗിച്ച വി കെ പോൾ സമിതിയുടെ ശുപാർശ സമർപ്പിച്ചു. ശുപാർശ പ്രകാരം കൊവിഡ് ആശുപത്രികളിലെ വാർഡുകൾക്ക് 8000 മുതൽ പതിനായിരം രൂപ വരെയായി തുക പരിമിതപെടുത്തി.

വെൻ്റിലേറ്റർ ഇല്ലാതെയുള്ള ഐസിയുവിന് 15000 മുതൽ 18000 വരെ ഈടാക്കാൻ സാധിക്കൂ. ദില്ലിയിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തിനു ശേഷമാണ് സമിതിയെ നിയോഗിച്ചത്. കൂടാതെ പ്രൈമിസ് ആശുപത്രിയിൽ നഴ്സുമാർ മുന്നോട്ട് വച്ച് വിഷയങ്ങളിൽ ആശുപത്രി മാനേജുമാൻ്റുമായി ചർച്ച നടക്കും.

Content Highlights; MHA committee recommends reduction of Covid treatment costs in pvt hospitals in Delhi