കൊച്ചിയിൽ പോലിസുകാരന് കൊവിഡ്; ഹൈക്കോടതി ജഡ്ജി ക്വാറന്റൈനിൽ പ്രവേശിച്ചു

keral high court justice in covid 19 quarantine

ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനെത്തിയ പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് സ്വയം ക്വാറൻ്റെനിൽ പ്രവേശിച്ചു. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയിൽ എത്തിയിരുന്നു. ജസ്റ്റിസ് ബെഞ്ചിലും സന്ദർശനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ജസ്റ്റിസ് സുനിൽ തോമസ് നിരീക്ഷണത്തിൽ പോയത്.

സർക്കാർ അഭിഭാഷകരും കോടതി ജീവനക്കാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഓഫീസും അടച്ചു. സുനിൽ കുമാറിൻ്റെ ഓഫിസിനോടു ചേർന്നുള്ള ഓഫിസാണ് അടച്ചത്. ഹൈക്കോടതി അണുനശീകരണത്തിനായി അഗ്നിരക്ഷാ സമിതിയും എത്തിച്ചേർന്നു.17 ന് രാവിലെ ഇബ്രാഹിം കുഞ്ഞിനേതിരായ കേസിലെ അന്വോഷണ റിപ്പോർട്ടുമായി ഹൈക്കോടതിയിലെത്തിയ പോലിസ് ഉദ്യോഗസ്ഥൻ വിജിലൻസ് ജിപി എ രാജേഷിന് റിപ്പോർട്ട് കൈമാറുകയായിരുന്നു.

അതിനു ശേഷം ഇത് ജി പ കോർട്ട് ഓഫിസർക്ക് നൽകുകയും പിന്നീട് ജഡ്ജിക്ക് കൈമാറുകയും ചെയ്തു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് അടക്കമുള്ളവർ നിരീക്ഷണത്തിൽ പ്രവേശിച്ചത്. സമ്പർക്കത്തിൽ ഏർപെട്ടവരുടെ വിശദാംശങ്ങൾ അറിയുന്നതിനായി ഹൈക്കോടതി സിസിടിവി ദൃശ്യം ഇന്ന് പരിശോധിക്കും. ഇന്ത്യൻ കോഫി ഹൌസ് അടക്കമുള്ള സ്ഥലങ്ങളിൽ പോലീസുകാരൻ സന്ദർശിച്ചതായാണ് സൂചന

Content Highlights; keral high court justice in covid 19 quarantine