ആരോഗ്യ മന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ വനിത കമ്മീഷൻ

women commision against mullappally ramachandran in controversial statement

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരായ വിവാദ പരാമർശത്തിൽ മുല്ലപള്ളിക്കെതിരെ വനിത കമ്മീഷൻ രംഗത്തെത്തി. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും സ്ത്രീ മന്ത്രിയായാൽ എന്തും പറയാമെന്ന അവസ്ഥയാണെന്നും പരാമർശത്തിൽ മുല്ലപ്പള്ളി മാപ്പ് പറയണമെന്നും എംസി ജോസഫെെൻ ആവശ്യപെട്ടു. കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ജോസഫൈൻ വ്യക്തമാക്കി.

നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യ മന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പരിഹാസം. ഈ വിഷയം സമൂഹിക മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. ഈ വിവാദ പരാമർശത്തിന് പിന്നാലെ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും നിപയെ അതിജീവിച്ച നഴ്സിങ് വിദ്യാർത്ഥിനി അജന്യയും രംഗത്തെത്തിയിരുന്നു.

ആരോഗ്യ മന്ത്രിക്കെതിരായ പ്രസ്താവന വലിയ വിവാദത്തിനു വഴിവെച്ച സാഹചര്യത്തിൽ വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു പ്രസംഗത്തിൽ നിന്നും ഒരു ഭാഗം മാത്രം അടർത്തിയെത്തുന്നതാണെന്നാണ് മുല്ലപള്ളിയുടെ ന്യായീകരണം. സർക്കാരിൻ്റെ അവകാശ വാദത്തിൽ കഴമ്പില്ലെന്നും പറയാനാണ് ശ്രമിച്ചതെന്നും നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയത്തിനു പിന്നിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണെന്നാണ് പറയാൻ ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Content Highlights; women commision against mullappally ramachandran in controversial statement