തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാരുടെ യോഗം വിളിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും. അതിനിടെ സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് പിടിപെട്ടു. നേര്‍ത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകള്‍ക്കാണ് രോഗം ബാധിച്ചത്.
ഒരാഴ്ചക്കിടെ തലസ്ഥാന ജില്ലയില്‍ ഉറവിടമറിയാതെ കോവിഡ് ബാധിച്ചത് 7 പേര്‍ക്കാണ്. അതിനാല്‍ തന്നെ വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൊതുജനം മറന്നമട്ടാണ്. ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തീരദേശ മേഖലയിലെ സ്‌ക്രീനിംഗ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ ആശുപത്രികളെയും പ്രയോജനപ്പെടുത്തും. കോവിസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കി.
നഗരത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച മണക്കാട്, ഐരാണി മുട്ടം, കാലടി, ആറ്റുകാല്‍ എന്നീ പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ പോലീസ് ബാരിക്കേഡ് വച്ചടച്ചു. ഓട്ടോ-ടാക്‌സി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രൈവര്‍മാര്‍ ട്രിപ്പ് ഷീറ്റ് തയ്യാറാക്കണമെന്ന് കമ്മീഷണര്‍ അറിയിച്ചു. അതിനിടെ മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകള്‍ക്കും രോഗബാധയുണ്ടായി. ജില്ലയില്‍ പുതുതായി 10 78 പേരെ കൂടെ നിരീക്ഷണത്തിലാക്കി.
Content Highlight: Kerala in concern about the sources of Covid patients