യോഗ പരിശീലിക്കുന്നവർക്ക് കൊവിഡ് രോഗബാധക്കുള്ള സാധ്യത കുറവെന്ന് ബിജെപി നേതാവ് ശ്രീപദ് നായിക്

Yoga practitioners have less chances of getting Covid-19: Shripad Naik

യോഗ പരിശീലിക്കുന്നവർക്ക് കൊവിഡ് രോഗബാധ വരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ശ്രീപദ് നായിക്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പിടിഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി.  പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യത്തും ലോകമെമ്പാടും യോഗ പരിശീലിക്കുന്നത് കൊവിഡിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

വടക്കൻ ഗോവയിലെ പനാജിക്ക് സമീപമുള്ള റിബാന്ദറിലുള്ള വീട്ടിൽ വെച്ചാണ് ബിജെപി നേതാവ് യോഗ പരിശീലിക്കുന്നത്. യോ​ഗാഭ്യാസം രോഗ ​പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വസന പ്രക്രിയ ത്വരിതപ്പെടുത്തുകയും, കൊവിഡ് പോലെയുള്ള മഹാ രോ​ഗങ്ങളെ പ്രതിരോധിക്കാനും യോ​ഗയിലൂടെ സാധിക്കുമെന്നും ശ്രീപദ് നായിക് പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് യോഗ ദിനത്തിൽ സംഘടിപ്പിക്കേണ്ടിയിരുന്ന ചടങ്ങ് മാറ്റിവെച്ചതായും, എല്ലാവരും വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നും അദ്ധേഹം നിർദേശിച്ചു. 

Content Highlights;Yoga practitioners have less chances of getting Covid-19: Shripad Naik