കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കൊറോണയുടെ ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം

Pink Eye May be Primary Symptom of Covid-19, Conjunctivitis Found in 10-15% of Cases

ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളിലെ പിങ്ക് നിറവും കൊവിഡ് രോഗ ലക്ഷണത്തിൻ്റെ പട്ടികയിൽ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’ യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു . ആദ്യത്തെ ലക്ഷണമായി പിങ്ക് കണ്ണുകള്‍ കണ്ടേക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. പ്രാഥമിക ഘട്ടത്തിൽ ശ്വാസകോശ അസ്വസ്ഥതകളേക്കാൾ രോഗ ബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങൾ പ്രകടമാകുന്നതെന്ന് കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ അസിസ്റ്റ്ൻ്റ് പ്രൊഫസറായ കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു.

ചെങ്കണ്ണും പ്രാഥമിക രോഗ ലക്ഷണങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ചില്‍ കാനഡയിലെ നേത്ര രോഗാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സ തേടിയ 29-കാരിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെയുള്ള കൊവിഡ്-19 കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗ ലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം പറയുന്നു. നേത്രരോഗ ക്ലിനിക്കുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മതിയായ ജാഗ്രത പാലിക്കണമെന്നും പഠനത്തില്‍ പറയുന്നു.

Content Highlights;Pink Eye May be Primary Symptom of Covid-19, Conjunctivitis Found in 10-15% of Cases