ലോകത്ത് 24 മണിക്കൂറിനിടെ 1,83,000 കോവിഡ് രോഗികള്‍

with-highest-single-day-spike-of-1-83-lakh-cases-world-covid-19-tally-over-8-7-million-who

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.83 ലക്ഷം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചെന്ന് കണക്ക് പുറത്ത് വിട്ടത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇത്.

ബ്രസീലിൽ ഇന്നലെ മാത്രം അര ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 36000 പുതിയ രോഗികളാണ് ഉണ്ടായത്. പ്രതിദിന വർധനവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ഇന്ത്യയിൽ ഇപ്പോൾ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു. 4.69 ലക്ഷം ആളുകളാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപെട്ടത്.

Content Highlights; With highest single-day spike of 1.83 lakh cases, world Covid-19 tally over 8.7 million: WHO