ഒഡീഷയിൽ ക്വാറൻ്റീനിൽ കഴിയാൻ നിർദേശിച്ചിരുന്ന ആളിൽ നിന്ന് 17 പേർക്ക് കൊവിഡ് ബാധിച്ചു. ഹരിയാനയിൽ ഗുരുഗ്രാമില്‍ നിന്ന് ഭര്‍ത്താവിനും മകനുമൊപ്പം മടങ്ങിയെത്തിയ സ്ത്രീ വഴിയാണ് രോഗം 17 പേരിലേക്ക് പകർന്നത്. ഇവരോട് ക്വാറൻ്റീനിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ പിറന്നാൾ, വിവാഹ അഘോഷങ്ങളിൽ പങ്കെടുത്തു. ഈ രണ്ട് ആഘോഷങ്ങൾക്കും പങ്കെടുത്ത 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബ്രജ് രാജ് നഗറിലെ അമ്മാവൻ്റെ വീട്ടില്‍ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു ഇവർ. ഇതിനിടയിൽ മകൻ്റെ പിറന്നാളിൻ്റെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും അയൽക്കാരെ ക്ഷണിക്കുകയും ചെയ്തു. കൂടാതെ മറ്റൊരു വീട്ടില്‍ നടന്ന വിവാഹവാര്ഷികാഘോഷപരിപാടിയില് ഇവര്‍ പങ്കെടുത്തു. ഇവര്‍ താമസിച്ചിരുന്ന പ്രദേശം കണ്ടെയ്ന്‍മെൻ്റ് സോണ്‍ കൂടിയായിരുന്നു.
ആഘോഷ പരിപാടികൾ സംഘടിപ്പിച്ചവർക്കെതിരേയും പങ്കെടുത്തവർക്കെതിരേയും കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കൊരാപുത് ജില്ലയില്‍ ക്വാറൻ്റീൻ നിർദേശിച്ചിരുന്ന 55 കാരൻ മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഇയാളിൽ നിന്ന് 28 പേർക്ക് രോഗം ബാധിച്ചിരുന്നു. ഒഡീഷയില്‍ നിലവില്‍ 5,160 കൊവിഡ് രോഗികളാണുള്ളത്.
Content highlights: In Odisha town, a super-spreader infects 17 people through birthday and wedding anniversary parties