കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായ തമോനാഷ് ഘോഷാണ് ഇന്ന് രാവിലെ അന്തരിച്ചത്. 60 വയസ്സുകാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ മാസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
35 വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകനായ തമോനാഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മമത അനുസ്മരിച്ചു.
He has left a void that will be difficult to fill. On behalf of all of us, heartfelt condolences to his wife Jharna, his two daughters, friends and well wishers. (2/2)
— Mamata Banerjee (@MamataOfficial) June 24, 2020
സൗത്ത് 24 പര്‍ഗാനയില്‍ നിന്നുള്ള എംഎല്‍എയാണ് തമോനാഷ് ഘോഷ്. ഈ മാസം ആദ്യത്തോടെ തമിഴ്നാട്ടിലും എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡിഎംകെ എംഎല്‍എയായ അന്‍പഴകനായിരുന്നു മരിച്ചത്. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകി പ്രവര്‍ത്തിച്ചതിനാലായിരുന്നു അദ്ദേഹത്തിന് കൊവിഡ് പടര്‍ന്നത്.
Content Highlight: Thrinamool Congress MLA dies of Covid in Kolkata