പ്രവാസികൾക്കുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. കൊവിഡ് പരിശോധനാ സൌകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട. പകരം പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്നാണ് തിരുവന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിമാന കമ്പനികൾ തന്നെ ഇതിനായി സൌകര്യമൊരുക്കണമെന്ന് സർക്കാർ നിർദേശിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ പ്രവാസികൾക്ക് മടങ്ങാനുള്ള സമയം ഇന്ന് അർധരാത്രി അവസാനിരിക്കെയാണ് ഇങ്ങനൊരു തീരുമാനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
പരിശോധനാ സൌകര്യമില്ലാത്ത സൌദി, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. ഖത്തറിലും യുഎയിലും പരിശോധനാ സൌകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധനാ നിർബന്ധമാണ്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ എത്തുന്നത് സൌദി, ഒമാൻ, ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുമാണ്. ഇവിടെ പരിശോധനാ സൌകര്യം കുറവാണെന്ന പരാതി വ്യാപകമായി ഉയരുന്നതിനാലാണ് ഇവിടെ നിന്ന് വരുന്ന യാത്രക്കാർക്ക് പിപിഇ കിറ്റ് മതിയെന്ന ഇളവ് നൽകിയിരിക്കുന്നത്. എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പിപിഇ കിറ്റ് മതിയെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Content Highlights; covid 19 no covid certificate is not mandatory for nris