അന്തരിച്ച ബോളുവുഡ് താരം സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ‘ദിൽ ബേചാരാ’ ഓൺലൈനിൽ റിലീസിനെത്തുന്നു. ജൂലൈ 24 ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ്. സുശാന്തിനോടുള്ള ആദര സൂചകമായി സബ്സ്ക്രൈബ് ചെയ്തവർക്കും അല്ലാത്തവർക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. മെയ് 8ന് തിയറ്റർ റിലീസ് ഉദ്ധേശിച്ച ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
തിയറ്റർ റിലീസ് തന്നെയായിരുന്നു ലക്ഷ്യമെങ്കിലും സുശാന്തിൻ്റെ മരണത്തോടെയാണ് ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാൻ, സഞ്ജന സാങ്കി എന്നിവരാണ് മറ്റ് താരങ്ങൾ. എ ആർറഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജോൺഗ്രീൻ എഴുതിയ ‘ഫാൾട്ട് ഇൻ ഒവർ സ്റ്റാർസ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
Content Highlights; sushant singh rajputs dil bechara to premiere on diney plus hotstar