സുശാന്ത് സിംഗിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി; വിമർശനവുമായി കോൺഗ്രസ്

Congress accuses BJP of politicising Sushant Singh Rajput's death ahead of Bihar polls

ബോളീവുഡ് താരം സുശാന്ത് സിംഗ് രാജ്പൂതിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തൊഴിലില്ലായ്മയും പ്രളയകെടുതിയുമെല്ലാം ബീഹാറിനെ അലട്ടുമ്പോൾ സുശാന്തിന്റെ മരണം രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുൻപായി സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാനാൻ വേണ്ടി ബിജെപി സുശാന്തിന്റെ മരണത്തെ ഉപയോഗിക്കുകയാണെന്നും നിലവാരം കുറഞ്ഞ രാഷ്ടീയമാണിതെന്നും സുർജേവാല ആരോപിച്ചു.

വെർച്ച്വൽ വാർത്താ സമ്മേളനത്തിലാണ് പ്രധാന മന്ത്രിയുടെ വില കുറഞ്ഞ രാഷ്ട്രീയത്തെ കോൺഗ്രസ് വക്താവ് രൂക്ഷമായി വിമർശിച്ചത്. ദേശീയ തലത്തിൽ വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപെടേണ്ട പല കാര്യങ്ങളും ഇന്ന് റിയ ചക്രബർത്തിക്കും സുശാന്ത് സിങ് രാജ്പുതിനും വഴി മാറിയിരിക്കുകയാണെന്നും, കൊറോണ വൈറസ് വ്യാപനവും തൊഴിലില്ലായ്മയും ചർച്ച ചെയ്യാൻ നേതാക്കൾ തയ്യാറാവണമെന്നും സുർജേവാല ആവശ്യപെട്ടു.

സുശാന്ത് സിഗിന്റെ ചിത്രത്തോട് കൂടി പുറത്തിറക്കിയ പോസ്റ്ററുകൾ നിലവാരമില്ലാത്ത രാഷ്ട്രീയത്തെയാണ് വ്യക്തമാക്കുന്നതെന്നും സുർജേവാല വ്യക്തമാക്കി. ഉത്തരവാദിത്തം ഉപേക്ഷിച്ച സർക്കാരിന് കീഴിൽ പ്രളയവും മറ്റ് ദുരിതവും മൂലം ബീഹാർ തകർന്നു കൊണ്ടിരിക്കുകയാണെന്നും സുശാന്തിന്റെ മരണത്തിൽ സിബിഐ പക്ഷം ചേരാതെ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് അദിർ രഞ്ജൻ ചൌധരി ആവശ്യപെട്ടു.

Content Highlights; Congress accuses BJP of politicising Sushant Singh Rajput’s death ahead of Bihar polls