കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ഗുവാഹട്ടിയിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

2 week complete lock down in guwahati from monday night curfew across assam

കൊറോണ വൈറസ് വ്യാപനം പരിശോധിക്കുന്നതിനു വേണ്ടി ഗുവാഹട്ടിയിൽ തിങ്കാളാഴ്ച മുതൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസ്സമിലുട നീളം രാത്രി കാലങ്ങളിൽ കർഫ്യു ഏർപെടുത്തുകയും ചെയ്തു. ഗുവാഹട്ടി നഗരം ഉൾപെടെ കാമരൂപ് മെട്രോപോളിറ്റൻ ജില്ല മുഴുവനും സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആകും. അസമിലെ നഗര പ്രദേശങ്ങളിൽ ശനിയാഴ്ചയും, ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കും. സംസ്ഥാന സർക്കാരാണ് ഇത് വ്യക്തമാക്കിയത്. നിലവിൽ 630 പേർക്ക് അസമിൽ കൊവിഡ് സ്ഥിരീകരിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതും അസമിനെയാണ്. ഒമ്പത് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Content Highlights; 2 week complete lock down in guwahati from monday night curfew across assam