കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ സുരക്ഷിതമെന്ന് പ്രധാന മന്ത്രി

pm narendra modi days india much better placeed than other nation in covid 19 fight

കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്നും രോഗ മുക്തി നിരക്ക് കൂടുതലാണെന്നും മോദി വ്യക്തമാക്കി. ഡൽഹിയിലെ സ്ഥിതി ഇപ്പോഴും മാറ്റമില്ലാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. പരിശോധനകൾ നാലിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. രോഗികളെ കണ്ടെത്താനുള്ള സിറോ സർവേയും വീട് തോറുമുള്ള പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.

ഗുരുതര സാഹചര്യം നിലനിൽക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലേക്ക് കേന്ദ്ര സർക്കാർ വൈദ്യ സംഘത്തെ അയച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 18552 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്രയും ആളുകൾക്ക് ആദ്യമായാണ് ഒരു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിക്കുന്നത്. 384 ആളുകളാണ് മരണപെട്ടത്. അതേ സമയം മറ്റ് രാജ്യങ്ങളെ വെച്ച് നോക്കിയാൽ ഇന്ത്യ സുരക്ഷിതമാണെന്നും മരണനിരക്കും കുരവാണെന്ന് മോദി വ്യക്തമാക്കി. അഞ്ച് മാസത്തിനുള്ളിൽ അഞ്ച് ലക്ഷം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

7 ദിവസത്തിനുള്ളിൽ ഒരു ലക്ഷം ആളുകൾക്ക് രോഗം കണ്ടെത്തുന്നു. കഴിഞ്ഞ ജൂൺ 20 നാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് 5,08,953 പേർക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. 15,685 പേരാണ് മരണപെട്ടത്. രോഗം മാറിയവരുടെ എണ്ണത്തിൽവൻ കുതിച്ചു ചാട്ടമാണ് ഉള്ളത്. 2, 95,880 ആളുകൾക്കാണ് രോഗം ഇതുവരെ ഭേദമായത്. 1,97,387 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Content Highlights; pm narendra modi days india much better placed than other nation in covid 19 fight