ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്ന നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ

covid patients treatment in house kerala government searching for possibilities

ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ. കൊവിഡ് കണക്കുകൾ കുതിച്ചുയരുന്ന സാധ്യതയെ മുന്നിൽ നിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനവുമായി സർക്കാർ രംഗത്തെത്തിയത്. ഉറവിടമറിയാത്ത നിരവധി കേസുകളാണ് തിരുവന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കഴിഞ്ഞ പത്ത് ദിവസത്തിടെ എട്ട് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. പ്രതിദിന കണക്ക് 152 എത്തി. ഇത് ഇനിയും കൂടുമെന്നാണ് സൂചന.

ഓഗസ്റ്റ് പകുതിയോടെ കണക്കുകൾ 12000 ത്തിന് മുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. ഈ നിലയിലെത്തിയാൽ ആശുപത്രികൾ നിറഞ്ഞ് കവിയുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം. കൊവിഡ് ഗുരുതരമായി ബാധിക്കുന്നത് 3 മുതൽ 5 ശതമാനം ആളുകളെ മാത്രമാണെന്നിരിക്കെ ഇവർക്കാകും ആശുപത്രികളിൽ കൂടുതൽ മുൻഗണന നൽകുന്നത്. ചെറിയ ലക്ഷണങ്ങളുള്ളവർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.

60 ശതമാനം ആളുകൾക്കും രോഗ ലക്ഷണങ്ങളില്ലാത്തതിനാൽ അധികം ആളുകളെയും വീടുകളിൽ തന്നെ ചികിത്സിക്കാനാകും. നിലവിൽ 300 ലധികം ആളുകളെയാണ് പുതിയതായി ദിവസവും ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നത്. ഉറവിടമറിയാത്ത കേസുകളും സമ്പർക്കത്തിലൂടെയുള്ള വ്യാപനവും വർധിച്ചതോടെ തിരുവന്തപുരത്ത് സുരക്ഷ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.

Content Highlights; covid patients treatment in house kerala government searching for possibilities