കൊവിഡ് പോസിറ്റീവായ ജോലിക്കാരനുമായി സമ്പര്‍ക്കം; ബഹ്‌റൈനില്‍ ഏഴു പാര്‍ലമെന്റ് അംഗങ്ങള്‍ ക്വാറന്റീനില്‍

മനാമ: കോവിഡ് പോസിറ്റീവ് ആയ പാര്‍ലമെന്റിലെ ലീഗല്‍ അഫയേഴ്സ് ഡയറക്ടറേറ്റിലെ ഒരു ജോലിക്കാരനുമായുള്ള സമ്പര്‍ക്കം മൂലം ബഹ്‌റൈനില്‍ ഏഴു പാര്‍ലമെന്റ് അംഗങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇവരോടൊപ്പം പാര്‍ലമെന്റിലെ 20 ജീവനക്കാരും ആറു അഡ്വൈസര്‍മാരും രണ്ടു ക്ലീനര്‍മാരും നിരീക്ഷണത്തിലാണ്.

അതേസമയം രാജ്യത്ത് ഇതുവരെ 19,137 പേരാണ് രോഗമുക്തരായത്. 43 പേരൊഴികെ ബാക്കി എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ 5590 പേര്‍ ചികിത്സയിലുണ്ട്.

ശനിയാഴ്ച ഒരു പ്രവാസിയടക്കം നാലു പേര് രോഗബാധയില്‍ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് വെള്ളിയാഴ്ചയായിരുന്നു.

Content Highlight: 7 Bahrain Parliamentarians under Quarantine amid an employee confirm Covid