മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിംഗ് വഘേലയ്ക്ക് കൊവിഡ്

Former Gujarat Chief Minister Shankersinh Vaghela Tests COVID-19 Positive

മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിംഗ് വഘേലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തോളം തുടർച്ചയായി ഉണ്ടായ പനിയെ തുടർന്ന് ഡോക്ടമാരുടെ നിർദേശം അനുസരിച്ച് ഹോം ക്വാറൻ്റൈനിലായിരുന്നു അദ്ധേഹം. ശനിയാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് അദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെയോടെ വഘേലയെ ഗാന്ധിനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 1996 സമയത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വഘേല. ഇന്ന് രാവിലെ പ്രധാന മന്ത്രി
നരേന്ദ്ര മോദി ശങ്കർ സിംഗ് വഘേലയെ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വോഷിച്ചു.

Content Highlights; Former Gujarat Chief Minister Shankersinh Vaghela Tests COVID-19 Positive