എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ

covid condition in eight states are worse in india

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാൾ,ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരിൽ എൺപത്തിയഞ്ച് ശതമാനവും ഉള്ളത്. ഈ സംസ്ഥാനങ്ങളിലെ രോഗ നിയന്ത്രണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൊവിഡ് ബാധിച്ച് മരണപെടുന്നവരിൽ 87 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗ വ്യാപനം തടയുന്നതിനായി പരിശോധനകൾ ഇനിയും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.

പരിശോധനകൾ വർധിപ്പിച്ച് കൂടുതൽ രോഗികളെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാർ നിർദേശം. നിലവിൽ ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നി സംസ്ഥാനങ്ങളിൽ വിദഗ്ദ സംഘങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ഇതിനായി കൂടുതൽ കേന്ദ്ര സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദിവസേന രോഗ ബാധിതരുടെ എണ്ണം ഇന്ത്യയിൽ ആദ്യമായി ഇരുപതിനായിരത്തിനടുത്ത് എത്തി. അതേസമയം ജാഗ്രതയിൽ വീഴ്ച വരുത്തുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്തുമെന്നും, അൺലോക്ക് തുടരുമ്പോൾ ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights; covid condition in eight states are worse in india