കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 551 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 44942 ആയി. 908 പേർക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം 35495 ആയി ഉയർന്നു. 4 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 348 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 341 പേരും കുവൈത്ത് പൌരന്മാരാണ്.
ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 90 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 86 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 147 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 75 പേർക്കും ജഹറയിൽ നിന്നുള്ള 153 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 9100 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 149 പേരും തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 379338 കൊവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlights; kuwait confirmed 551 new covid cases today