രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,48,318 ആയി. ഇന്നലെ മാത്രം 380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 16,475 ആയി ഉയർന്നു. 3,21,723 പേർക്ക് ഇതുവരെ രോഗം ഭേദമായി. 2,10,120 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ 1,64,624 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 86,575 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 70,622 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. 7,429 പേർ കൊവിഡ് മൂലം ഇവിടെ മരിച്ചു. ഡൽഹിയിൽ 83,077 പേർക്കാണ് കൊവിഡ് ബാധിച്ചത്. 2,623 പേർ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 27,847 പേരാണ് നിലവിൽ ഡൽഹിയിൽ ചികിത്സയിലുളളത്. തമിഴ്നാട്ടിൽ 82,275 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1,079 പേർ മരിക്കുകയും ചെയ്തു. 35,659 പേരാണ് തമിഴ്നാട്ടിൽ ചികിത്സയിലുള്ളത്.
ജൂൺ 28 വരെ 83,98,362 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 1,70,560 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു.
content highlights: India sees a spike of 19459 covid cases, tally reaches 5,48,318