‘കൊറോണിൻ’ മരുന്ന് കൊവിഡിനെ സുഖപെടുത്തുമെന്ന് അവകാശപെട്ടിട്ടില്ലെന്ന് പതഞ്ജലി മേധാവി

never-said-patanjali medicine-can-cure-covid-19-ceo-balkrishna

പതജ്ഞലി നിർമ്മിച്ച കൊറോണിൻ എന്ന മരുന്ന് കൊവിഡിനെ ചികിത്സിച്ച് ഭേദപെടുത്തുമെന്ന് ഒരിക്കലും അവകാശപെട്ടിട്ടില്ലെന്നും, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അനൂകൂല ഫലങ്ങൾ പങ്കിടുകയാണ് ചെയ്തതെന്നും പതജ്ഞലി ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ആചാര്യ ബാലകൃഷ്ണൻ പറഞ്ഞു. കൊവിഡ് ദിവസങ്ങൾക്കുള്ളിൽ സുഖപെടുമെന്നും 280 ഓളം രേഗികളിൽ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തിയതായും അവകാശപെട്ടു കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും കൊറോണിൻ എന്ന ആയുർവേദ മരുന്ന് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇത്തരം അവകാശ വാദങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള മരുന്നിൻ്റെ പരസ്യം കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു.

ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് പതജ്ഞലി അവകാശ വാദങ്ങളിൽ നിന്നും ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നത്. കൊറോണയെ സുഖപെടുത്തുമെന്നൊ നിയന്ത്രിക്കാനൊ കഴിയുമെന്ന് ഞങ്ങൾ അവകാശപെട്ടിട്ടില്ലെന്നും, മരുന്നുകൾ ഉണ്ടാക്കി അത് കൊറോണ രോഗികളെ സുഖപെടുത്തുന്ന ക്ലിനിക്കൽ ട്രയലിൽ ഉപയോഗിച്ചുവെന്ന് മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും അതിൽ യാതൊരു ആശയ കുഴപ്പവുമില്ലെന്നും ആചാര്യ ബാലകൃഷ്ണൻ പറഞ്ഞു. മരുന്നുകളുടെ ഘടന, ഗവേഷണ ഫലങ്ങൾ, ഗവേഷണം നടത്തിയ ആശുപത്രികൾ, ഇൻസ്റ്റിറ്റ്യൂഷ്ണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്നുള്ള അനുമതി, ക്ലിനിക്കൽ ട്രയലിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടൊ എന്നതടക്കമുള്ള വിശദാംശങ്ങൾ നൽകുവാനായി ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ആവശ്യപെട്ടിരുന്നു.

സർക്കാർ പതഞ്ജലിക്ക് നോട്ടീസയച്ചതിന് പിന്നാലെ രോഗ പ്രതിരോധം വർധപ്പിക്കാനും പനിയും ചുമയും ഭോദമാക്കുന്നതിനുള്ള മരുന്നിന് വേണ്ടിയുള്ള ലൈസൻസിനായി പതഞ്ജലി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.പക്ഷേ കൊറോണ കിറ്റുകളെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ അപേക്ഷയിൽ ഇല്ല. പതജ്ഞലി പുറത്തിറക്കിയ കൊറോണിലിൻ്റെ സാമ്പിളുകളും മറ്റും പരിശോധനക്ക് എടുത്തതായി ഉത്തരാഖണ്ഡ് ആയുർവേദ വകുപ്പ് അറിയിച്ചു.

Content Highlights; never said patanjalimedicine can cure covid 19 ceo balkrishna