ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് മറ്റു രാജ്യങ്ങളുടെ മാതൃകയില്‍ നിന്ന് വ്യതിചലിച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഉദ്ഘാടനത്തില്‍ എല്ലാവരും മുന്നോട്ട് വരണമെന്നും പ്ലാസ്മ ദാനം പ്രോല്‍സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രോഗമുക്തി നേടിയ 18 മുതല്‍ 60 വയസ് പ്രായവും 50 കിലോ ഭാരവുമുള്ളവര്‍ക്ക് പ്ലാസ്മ ദാനം നടത്താമെന്ന് കെജ്രിവാള് പറഞ്ഞു. എന്നാല്‍ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്കും മറ്റ് എന്തെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്ലാസ്മ ദാനം നടത്താന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പ്രമേഹം, രക്താതിമര്‍ദ്ദം, ക്യാന്‍സര്‍ അതിജീവിച്ചവര്‍, കരള്‍, വൃക്ക, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Plasma bank starts from today.. https://t.co/THxcAPeiSC
— Arvind Kejriwal (@ArvindKejriwal) July 2, 2020
ആളുകള്‍ മുമ്പോട്ട് വന്നെങ്കില്‍ മാത്രമേ പ്ലാസ്മ ബാങ്ക് കൊണ്ട് ഗുണമുണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്മ ദാന്തതിന് അര്‍ഹരായവര്‍, അതിന് തയാറാണെങ്കില്‍ ബന്ധപ്പെടാനുള്ള വാട്സ്അപ്പ് നമ്പറും ടോള്‍ ഫ്രീ നമ്പറും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കി അവര്‍ അര്‍ഹരാണെന്ന് സര്‍ക്കാര്‍ ഉറപ്പിക്കും.
ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയിലാണ് പ്ലാസ്മ ബാങ്ക് തയാറാക്കിയിരിക്കുന്നത്. അടിസ്ഥാന പരിശോധനകള്‍ക്ക് ശേഷമായിരിക്കും പ്ലാസ്മ ശേഖരിക്കുക. കൊവിഡ് 19 വാക്സിനുകള്‍ കണ്ടുപിടിക്കുന്നത് വരെ ഫലപ്രദം പ്ലാസ്മ തെറാപ്പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 89,802 കേസുകളാണ് ഇതുവരെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: The First Plasma Bank in the Country inaugurated by Aravind Kejriwal