കൊവിഡ് ബാധിച്ച് മരിച്ച 71 കാരൻ്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറിൽ ഒളിപ്പിച്ച് കുടുംബം

Kolkata Family Forced To Keep Man's Body In Ice Cream Freezer For 2 Days

കൊവിഡ് ബാധിച്ച് മരണപെട്ട 71 കാരൻ്റെ മൃതദേഹം രണ്ട് ദിവസത്തോളം ഐസ് ക്രീം ഫ്രീസറിൽ ഒളിപ്പിച്ച് കുടുംബം. മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുൻപായിരുന്നു കുടുംബം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത്. തിങ്കളാഴ്ചയോടെയാണ് വയോധികൻ മരണപെട്ടത്. എന്നാൽ കൊവിഡ് പരിശോധനാ ഫലം പുറത്ത് വരാതെ മരണ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ മൃതദേഹം സൂക്ഷിക്കാൻ മോർച്ചറി അധികൃതരും വിസമ്മതിച്ചതോടെയാണ് ഐസ് ക്രീം ഫ്രീസറിൽ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചത്. സഹായത്തിനായ് ആരോഗ്യ വിഭാഗത്തെയും പോലീസിനെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറഞ്ഞു. പിന്നീട് പരിശോധനാ ഫലം പുറത്ത് വന്നപ്പോൾ കൊവിഡ് പോസിറ്റീവായി. സംഭവം വിവാദമായതോടെ അധികൃരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫ്രീസറിൽ നിന്നും വളരെ പണിപെട്ടാണ് ആരോഗ്യ പ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്.

Content Highlights; Kolkata Family Forced To Keep Man’s Body In Ice Cream Freezer For 2 Days