കർണ്ണാടകയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെസി മധുസ്വാമി രംഗത്ത്. കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയാണുള്ളതെന്നും, സാമൂഹിക വ്യാപനമുണ്ടാവുന്നതിൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ ആശങ്കയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുംകരു ജില്ലയുടെ ചുമതല വഹിക്കുന്ന ആളാണ് മന്ത്രി മധുസ്വാമി. മുഖ്യമന്തി ബിഎസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി സിഎം അശ്വത് നാരായണൻ എന്നിവർ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധുസ്വാമിയുടെ പ്രസ്താവന
Content Highlights; Situation out of hand: Community transmission in Karnataka begins, accepts minister








