പത്തനംതിട്ട അടൂർ ഏഴാംകുളത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏഴാംകുളം പുതുമല ചേർക്കോട്ട് പുത്തൻവിളയിൽ സുഭാഷിൻ്റെ ഭാര്യ മേരി മയാസ (28) ആണ് മരിച്ചത്. ജൂൺ 27ന് തഞ്ചാവൂരിൽ നിന്ന് നാട്ടിലെത്തിയ യുവതി വീടിന് സമീപത്തുള്ള മറ്റൊരു വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു.
അതേസമയം ഇന്ന് കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. മനോജിന് ഒപ്പം നിരീക്ഷണത്തിലുണ്ടായിരുന്ന ആൾക്കും അസ്വസ്തതകൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
content highlights: Woman commits Suicide in Pathanamthitta who were under quarantine








