തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് വരെ ക്രൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം കൂടുതല്‍ പേരില്‍ രോഗവ്യാപനം കണ്ടു വരുന്ന സാഹചര്യത്തിലാണ് നടപടി. സ്ഥിതി അനുകൂലമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകല്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ദിനം പ്രതി സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച്ച മാത്രം 90ഓളം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തും സ്ഥിതി രൂക്ഷമായി തന്നെയാണ് തുടരുന്നത്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പൂന്തുറയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് ആണെന്ന നിഗമനത്തിലാണ് അധികൃതര്‍.
എറണാകുളത്തും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന 75 പേര്ല്‍ 50 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് ഒരാഴ്ച്ചക്കുള്ളിലാണെന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. 18ഓളം പ്രദേശങ്ങളാണ് ഇന്നലെ മാത്രം കണ്ടെയ്ന്‍മെന്റ് സൊണാക്കി പ്രഖ്യാപിച്ചത്. കൂടാതെ, രോഗ വ്യാപനം കൂടുന്ന സാഹചര്യം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് കൂടാതെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്നലെ അറിയിച്ചിരുന്നു.
Content Highlight: Schools in Kerala may not open until August, as Covid super spread reports