ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികള്‍ 8 ലക്ഷം കടന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് പുറത്ത് വന്നത്. 27,114 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, 519 പേരുടെ മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്.
India's COVID19 case tally crosses 8 lakh mark with 519 deaths and highest single-day spike of 27,114 new cases in the last 24 hours. Total positive cases stand at 8,20,916 including 2,83,407 active cases, 5,15,386 cured/discharged/migrated 22,123 deaths: Ministry of Health pic.twitter.com/zTiIgOyMxb
— ANI (@ANI) July 11, 2020
രാജ്യത്ത് ആകെ 8,20,916 പേര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ 5,15,386 പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, നിലവില്‍ ചികിത്സയില്‍ കഴിയുന്ന 2,83,407 പേരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. പുതിയതായി ദിവസേന കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം, ജൂലൈ 10 വരെ 1,13,07,02 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 2,82,511 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.
Content Highlight: India’s COVID-19 tally crosses 8 lakh mark, records highest single-day spike of 27,114 cases