കൊവിഡ് വ്യാപനം; കാസർകോട് ജില്ലയിലെ പ്രാധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു

main markets in kasargod closed for one week

കാസർകോട് ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് പൂർണ്ണമായും അടച്ചിട്ടു. ഇന്നലെ മാത്രം 11 പേർക്കാണ് ജില്ലയിൽ സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ പ്രധാനപെട്ട 9 കേന്ദ്രങ്ങളിലെ പച്ചക്കറി മത്സ്യ മാർക്കറ്റുകളാണ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. തൃക്കരിപ്പൂർ, കാലിക്കടവ് നിലേശ്വരം, ചെർക്കള, കുമ്പള, കാഞ്ഞങ്ങാട്, ഉപ്പള, കുഞ്ചത്തൂർ എന്നിവിടങ്ങളിലെ മാർക്കറ്റുകളാണ് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചത്.

കാസർകോട് നഗര സഭയിലെ ഒരു കുടുംബത്തിലെ ആറ് വയസ്സുള്ള കുട്ടി ഉൾപെടെ മൂന്ന് പേർക്കാണ് ഇന്നലെ സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിരമായി മംഗളൂരുവിലേക്ക് പോയി സാധനങ്ങൾ കൊണ്ടു വരുന്ന കാസർകോട് നഗരത്തിലെ പച്ചക്കറികടയിൽ ജോലി ചെയ്യുന്ന നാല് പേർക്കും തൊട്ടടുത്ത കടയിൽ ജോലി ചെയ്യുന്ന ഒരാൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കൂടാതെ നഗരത്തിലെ കാർ ഷോറുമിൽ ജേലി ചെയ്യുന്ന മുളിയാർ പഞ്ചായത്ത് സ്വദേശിക്കും ചെങ്കള പഞ്ചായത്ത് സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയ്ക്കും 20 വയസ്സുള്ള യുവതിക്കും സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. കർണാടകയിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് വരുന്ന ആളുകളെ തടയാൻ ജനകീയ കൂട്ടായ്മകൾ ഉണ്ടാക്കാനും ജില്ല ഭരണകൂടം തീരുമാനിച്ചു.

Content Highlights; main markets in kasargod closed for one week