പൂന്തുറയിൽ ആരോഗ്യപ്രവർത്തകരെ വരവേറ്റ് നാട്ടുകാർ

poonthura residents welcome health workers

ആരോഗ്യ പ്രവർത്തകർക്ക് ആദരം നൽകി പൂന്തുറ നിവാസികൾ. പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കയും നൽകി സ്വീകരിച്ചു. കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറക്ക് ആകെ ചീത്ത പേരായ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കമുള്ളവർ മുൻകൈയ്യെടുത്ത് ആരോഗ്യ പ്രവർത്തകർക്ക് സ്വീകരണമൊരുക്കിയത്.  

പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും ഇന്ന് വരവേറ്റത് പുഷ്പവൃഷ്ടിയോടു കൂടിയായിരുന്നു. ഇടവക വികാരി ഫാ. ബെവിൻസൺ ഡോക്ടടർമാരെ ബൊക്കെ നൽകി സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഏതാനും പേരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ഇടവക സെക്രട്ടറി സിംസൺ ഫ്രാൻസിസ് ഖേദം പ്രകടിപ്പിച്ചു. സ്വീകരണത്തിന് ഡോക്ടർമാർ നന്ദിയും പറഞ്ഞു. ഇന്ന് മുതൽ കോവിഡ് പരിശോധന പൂന്തുറയിൽ പുനരാരംഭിച്ചിട്ടുണ്ട്.

Content Highlights; poonthura residents welcome health workers