മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യത

more action against m shivashankar

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യത. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപെട്ട വിവാദം പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി, ഐടി സെക്രട്ടറി പദവികളിൽ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു.

ഇതിനു പിന്നാലെ അദ്ധേഹം ഒരു വർഷത്തെ അവധിക്കായി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ കൂടുതൽ തെളിവുകള്‍ ശിവശങ്കറിനെതിരെ വന്നതോടെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നത് അടക്കമുള്ള കർശന നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണെന്നാണ് സൂചന.

സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിൻ്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത കസ്റ്റംസ്, സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിആർ സരിത്തും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു

Content Highlights; more action against m shivashankar