ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി. ഇന്നലെ മാത്രം 500 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 23,174 ആയി ഉയർന്നു. 3,01,609 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 5,53,471 പേർക്ക് രോഗം ഭേദമായി.
28,701 new COVID19 cases & 500 deaths reported in India in the last 24 hours. Total positive cases stand at 8,78,254 including 3,01,609 active cases, 5,53,471
cured/discharged/migrated and 23,174 deaths: Ministry of Health pic.twitter.com/wEBpsyXnSs— ANI (@ANI) July 13, 2020
മഹാരാഷ്ട്രയിൽ 2,54,427 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,40,325 പേർക്ക് രോഗം ഭേദമായി. 1,03,813 പേർ ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 10,289 പേർ മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 1,38,470 പേർക്കും ഡൽഹിയിൽ 1,12,494 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 1,966 പേരും ഡൽഹിയിൽ 3,371 പേരും രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
ജൂൺ 12 വരെ 1,18,06,256 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 2,19,103 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു.
content highlights: 28,701 new cases in India; 23,174 deaths reported