കൊവിഡിനോട് പൊരുതി ന്യൂയോര്‍ക്ക്; ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിനത്തിന്റെ ആശ്വാസത്തില്‍ നഗരം

ന്യൂയോര്‍ക്ക്: ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു കൊവിഡ് മരം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസത്തിന്റെ ആശ്വാസത്തില്‍ ന്യൂയോര്‍ക്ക് സിറ്റി. മാസങ്ങള്‍ നീണ്ട കൊവിഡ് പോരാട്ടത്തിനൊടുവിലാണ് ആശ്വാസ വാര്‍ത്ത നഗരത്തിലെത്തുന്നത്. യുഎസില്‍ കൊവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്നു ന്യൂയോര്‍ക്ക്.

ന്യൂയോര്‍ക്ക് സിറ്റിയിലെ ആരോഗ്യ-മാനസിക ശുചിത്വ വകുപ്പിന്റെ പ്രാഥമിക ആരോഗ്യഡേറ്റയില്‍ ശനിയാഴ്ച ഒറ്റ മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ചയും ഔദ്യോഗികമായി മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എന്‍ബിസി4 റിപ്പോര്‍ട്ട് ചെയ്തു.

18,670 പേരാണ് ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 597 പേര്‍ മരിച്ച ഏപ്രില്‍ ഏഴിനാണ് ന്യൂയോര്‍ക്കില്‍ ഏറ്റവുമധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു. യുഎസിലാണ് നിലവില്‍ ഏറ്റവുമധികം രോഗബാധിതരുള്ളത്.

Content Highlight: NYC reports zero COVID-19 deaths for 1st time