രാജ്യത്ത് 24 മണിക്കൂറിനിടെ 28498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 553 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതു ലക്ഷം കടന്നു. 906752 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 23727 പേർ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടു. ഇന്നലെ മാത്രം 286247 സാമ്പിളുകളാണ് പരിശോധിച്ചത്.
ഏറ്റവും കൂടുതൽ രോഗ ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലാണ്. 260924 പേർക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 10000 കടന്നു. തവിഴ്നാട്ടിൽ 1,42,798 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,032 പേര് മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 48,199 പേര് ചികിത്സയില്‍ തുടരുകയാണ്. ഡൽഹിയിൽ 113740 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3411 പേർ മരണപെടുകയും 91312 പേർ ഇതുവരെ രോഗ മുക്തി നേടുകയും ചെയ്തു. 19017 പേരാണിപ്പോൾ നിലവിൽ ചികിത്സയിലുള്ളത്.
Content Highlights; india covid 19 updates