ബംഗളൂരുവില്‍ ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച വരെ സമ്പൂർണ്ണ ലോക്ഡൗണ്‍

covid 19 lock down in banglore

ബംഗ്ളൂരുവിൽ ഇന്ന് രാത്രി മുതൽ സമ്പൂർണ്ണ ലോക്ഡൗണ്‍. ഇന്ന് രാത്രി എട്ട് മണി മുതൽ ജൂലൈ 22 ന് പുലർച്ചെ അഞ്ച് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണുമായി ബന്ധപെട്ട വിശദമായ മാർഗ നിർദേശങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലകളിൽ പാൽ, പച്ചക്കറി, തുടങ്ങിയ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആളുകൾ പുറത്തിറങ്ങുന്നത് തടയുന്നതിനായി ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്.

മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. വൈദ്യുതി, വെള്ളം, എൽപിജി, എന്നിങ്ങനെയുള്ള ആവശ്യ സേവനങ്ങളുമായി ബന്ധപെട്ട ഓഫീസുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മുൻപ് ഷെഡ്യൂൾ ചെയ്ത ഫ്ളൈറ്റുകളും ട്രെയിനുകളും സർവ്വീസ് നടത്തും. യാത്രക്കാരുടെ ടിക്കറ്റുകൾ പാസ്സായി പരിഗണിക്കുന്നതായിരിക്കും. പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും അടച്ചിടും. കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2738 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.73 പേരാണ് മരണപെട്ടത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 41581 ആയി ഉയർന്നു.

Content Highlights; covid 19 lock down in banglore