തീയ്യറ്ററിലെത്തിയ 20 ഓളം പേർക്ക് കൊവിഡ്; സമൂഹ വ്യാപനത്തിൻ്റെ വക്കിൽ ജപ്പാൻ

Japan traces new Covid-19 outbreak linked to theatre in Tokyo

ജപ്പാനിൽ തീയ്യറ്ററിലെത്തിയ 20 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏകദേശം 800 ലധികം ആളുകളാണ് തിയ്യറ്ററിലെത്തിയിരുന്നത്. ഇതോടെ സമൂഹ വ്യാപന ഭീതിയിലാണ് ജപ്പാൻ. തിയ്യറ്ററിലെത്തിയ 800 പേരോടും അടിയന്തരമായി സ്രവ പരിശോധന നടത്താൻ അധികൃതർ ആവശ്യപ്പെട്ടു. ജൂലായ് ആദ്യം മോളിയര്‍ തിയ്യറ്ററിൽ ആറ് ദിവസം നീണ്ടു നിന്ന നാടകാവതരണം സംഘടിപ്പിച്ചിരുന്നു. ഈ തിയ്യറ്ററാണ് ഇപ്പോൾ സമൂഹ വ്യാപന ത്തിൻ്റെ പുതിയ ഉറവിടമായി വിലയിരുത്തുന്നത്.

ജപ്പാൻ്റെ തലസ്ഥാനമായ ടോക്യോയിൽ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനിടെയാണ് തീയ്യറ്ററുമായി ബന്ധപെട്ട് സമൂഹ വ്യാപന ആശങ്ക ഉയർന്നിരിക്കുന്നത്. ടോക്യോയിലെ പ്രധാന വിനോദ കേന്ദ്രമായ ഷിൻജുകുവിലെ നൃത്ത ക്ലബ്ബുകളുമായി ബന്ധപെട്ടും വൈറസ് ബാധ സംശയിക്കുന്നുണ്ട്. ജൂലായ് ആറിനായിരുന്നു അഭിനേതാക്കളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇതുമായി ബന്ധപെട്ട 20 ഒളം പേർക്ക് തിങ്കളാഴ്ചയോടെ രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു. തീയ്യറ്ററിലെത്തിയ 800 പേരോടും ആരോഗ്യ വകുപ്പിൻ്റെ നിർദേശം തേടണമെന്ന് നാടക നിർമ്മാണ കമ്പനിയായ വെയർവോൾഫും ആവശ്യപെട്ടിട്ടുണ്ട്.

Content Highlights; Japan traces new Covid-19 outbreak linked to theatre in Tokyo