ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,36,181 ആയി. ഇന്നലെ മാത്രം 582 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മരിച്ചവരുടെ എണ്ണം 24,309 ആയി ഉയർന്നു. 3,19,840 പേരാണ് കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 5,92,,031 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ 2,67,665 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 10,695 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട്ടിൽ 1,47,324 പേർക്ക് കൊവിഡ് ബാധിക്കുകയും 2,099 പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,15,346 പേർക്കാണ്. 3,446 പേർ സംസ്ഥാനത്ത് മരിച്ചു. ജൂലെെ 14 വരെ 1,24,12,664 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 3,20,160 സാംപിളുകൾ പരിശോധിച്ചു.
content highlights: India records biggest single-day spike with 29,428 cases