പതിനഞ്ചാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവെച്ച മാറ്റി വെച്ച ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടി ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ചകള്‍ നടക്കുക.

ചര്‍ച്ചയില്‍ ഇന്ത്യ- ചൈന ബന്ധം, കോവിഡ് കാലത്തെ വ്യാപാര നിക്ഷേപ സാധ്യതകള്‍, ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക സഹകരണം എന്നിവക്ക് പ്രാധാന്യം നല്‍കുമെന്നാണ് സൂചന.

പ്രധാന മന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്് ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ്് ഉര്‍സുല വോണ്‍ ഡേര്‍ലിയന്‍ എന്നിവര്‍ പങ്കെടുക്കും.

Content Highlight: 15th Indo-European Summit will held today by video conferencing