കൊവിഡ് പ്രതിരോധം: അണു നശീകരണം എളുപ്പമാക്കാന്‍ യുവി ബോക്‌സ് വികസിപ്പിച്ച് എന്‍.ഐ.ടി

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അണുനശീകരണം എളുപ്പമാക്കാനുള്ള വഴിയുമായി കോഴിക്കോട് എന്‍.ഐ.ടി. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ഓഫീസ് സാമഗ്രികള്‍ അണുവിമുക്തമാക്കുന്ന ഉപകരണമാണ് എന്‍ഐടി ഗവേഷകര്‍ നിര്‍മ്മിച്ചത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷമ ജീവികളെ പോലും നിര്‍വീര്യമാക്കുന്നതാണ് യുവി ബോക്‌സ്.

രണ്ട് യു.വി. ട്യൂബുകള്‍ ഘടിപ്പിച്ച പെട്ടിയാണ് ഉപകരണം. ട്യൂബ് ലൈറ്റില്‍നിന്ന് 254 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ പ്രവഹിക്കുന്നു. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ ഓസോണ്‍ വാതകവും ഉത്പാദിപ്പിക്കപ്പെടുന്നു. കോവി മോട്ട് എന്ന് പേരിട്ടിരിക്കുന്ന ഇലകിടിരോണിക് ഉപകരണം കൊവിഡ് പോലുള്ള രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ സഹായകമാണ്.

ഫയലുകള്‍, ബാഗുകള്‍, കവറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെല്ലാം യു.വി. ബോക്‌സില്‍ അണുവിമുക്തമാക്കാം. പെട്ടിയില്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ ാെരു മിനുറ്റിനകം അണുവിമുക്തമാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപതിനായിരം രൂപയാണ് കോവി മോട്ടിന്റെ നിര്‍മാണ ചിലവ്. എന്‍.ഐ.ടി.യിലെ ഫയലുകളെല്ലാം നിലവില്‍ കോവിമോട്ട് ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്.

Content Highlight: Kozhikode NIT has made new disinfectant machine as Covid defense